കേരള വിശ്വകർമ്മസഭ ശാഖാ വാർഷികം
Wednesday 10 September 2025 12:46 AM IST
അതിരമ്പുഴ : കേരള വിശ്വകർമ്മ സഭ അതിരമ്പുഴ ശാഖാ വാർഷികസമ്മേളനം റൂറൽ ആൻഡ് അർബൻ ബോർഡ് ചെയർമാൻ അഡ്വ. റെജിസക്കറിയ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുരളി തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.കെ. അനൂപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. ഓണക്കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി സജമോൻ, പി.ടി. ബിജു ശേഖർ, രാജൻ കൊക്കര, രാജേഷ് കൊക്കര, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു