ഓണാഘോഷ പരിപാടി
Wednesday 10 September 2025 12:47 AM IST
വൈക്കം: കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ വൈക്കം മേഖലയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം വൈക്കം സെന്റ് ജോസഫ് ഫൊറോന പളളി വികാരി ഫാ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ സെന്ററിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് എൻ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.ജോർജ്, ട്രഷറർ കെ.വി.ബേബി, സംസ്ഥാന സെക്രട്ടറി ആർ. രവികുമാർ, ജില്ലാ ട്രഷറർ കെ.എൻ. രമേശൻ, ജോയിന്റ് സെക്രട്ടറി ഡി. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. എം.ആർ. അലീനെ ചടങ്ങിൽ ആദരിച്ചു.