ഓണസംഗമം സംഘടിപ്പിച്ചു

Wednesday 10 September 2025 12:48 AM IST

വൈക്കം : കേരള സ്​റ്റേ​റ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ വൈക്കം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷവും സ്‌നേഹസംഗമവും നടത്തി. തെക്കേനട സമൂഹം ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ. ഷാജി ശർമ്മ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് ആർ. മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.പി. ഗോപീകൃഷ്ണൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി. ചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, ട്രഷറർ മുരളീധരൻ നായർ, കീഴൂർ മധുസൂദന കുറുപ്പ്, എം.സി.കൃഷ്ണകുമാർ, രാഹുൽ രാധാകൃഷ്ണൻ, എം.എൻ. സജീവ്, സുരേഷ്‌കുമാർ, വി.കെ. അശോക് കുമാർ, ജയദേവൻ, പി.എ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.