കെ ഫോണിന് പ്രിയേമറുന്നു, ജില്ലയിൽ 8610 കണക്ഷൻ

Wednesday 10 September 2025 12:02 AM IST

കോട്ടയം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ പദ്ധതി വഴി ജില്ലയിൽ നൽകിയത് 8610 കണക്ഷൻ. ദാരിദ്യരേഖയ്ക്കു താഴെയുള്ള 473 വീടുകളിലും 1659 സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ ലഭ്യമാക്കി. 6478 വാണിജ്യ കണക്ഷനുകളും നൽകി. സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷൻ നൽകുന്നത്. 234 പ്രാദേശിക നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ കെ ഫോണുമായി സഹകരിക്കുന്നുണ്ട്. 2002.683 കിലോമീറ്റർ കേബിളാണ് സ്ഥാപിച്ചതെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ജെറിൻ ജോസ് പറഞ്ഞു. കണക്ഷൻ എടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പ്, കെ ഫോൺ വെബ്‌സൈറ്റ്, ടോൾഫ്രീ നമ്പറായ 18005704466 എന്നിവ വഴി രജിസ്റ്റർ ചെയ്യാം.