യു.ഡി.എഫ് വാഴ നട്ട് പ്രതിഷേധിച്ചു
Wednesday 10 September 2025 12:00 AM IST
പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ തിരുനെല്ലൂർ ഒന്ന്, പതിനാറ് എന്നീ വാർഡുകളിലെ പുതുതായി ടാർ ചെയ്ത റോഡുകൾ തകർന്നതിലും റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിലും പ്രതിഷേധിച്ച് തിരുനെല്ലൂർ മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ വച്ചു പ്രതിഷേധിച്ചു. മുസ്‌ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസ്ഗർ അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ.ബി. ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുല്ലശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.ബി. ഗിരീഷ്, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ. ഹംസകൂട്ടി, എം.ബി.സെയ്തുമുഹമ്മദ്, റഷീദ് മതിലകത്ത്, പി.എം.സലാം, അബു കാട്ടിൽ, എൻ.ബി. ജമാൽ എന്നിവർ പ്രസംഗിച്ചു.