ഫിസിയോതെറാപ്പി ദിനം ആചരിച്ചു

Wednesday 10 September 2025 12:01 AM IST

തൃശൂർ: ഇന്ത്യൻ അസോസിയഷൻ ഒഫ് ഫിസിയോതെറാപ്പി തൃശൂർ ഘടകം ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു. കസ്തൂർബ വൃദ്ധ സദനം നെടുപുഴയിൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കൺവീനർ ഡോ. വിമൽ കാട്ടുക്കാരൻ, സെക്രട്ടറി ഡോ. ലോലക്ക് പോൾ പി., ട്രഷറർ ഡോ. അശ്വന്ത് കെ.വി. വനിതാ സെല്ലിന്റെ ഡോ സിമി മേരി ഏലിയാസ്, ഡോ. രാഖി, ഡോ. ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ എലൈറ്റ് ഹോസ്പിറ്റലിലെ സീനിയർ ഫിസിയോതെറാപ്പിസ്റ്റ് ഡോ. ജിജി ജോർജ്, എസ്‌ക്യാസോ സെൻട്രലിലെ സീനിയർ തെറാപ്പിസ്റ്റ് ഡോ. ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ എന്നിവർ ആരോഗ്യകരമായ വാർദ്ധക്യം എന്ന വിഷയത്തിൽ സംസാരിച്ചു.