അർബൻ ഹെൽത്ത് സെന്റർ ചേറ്റുപുഴയിൽ

Wednesday 10 September 2025 12:02 AM IST

തൃശൂർ: അമല മെഡിക്കൽ കോളേജ് ചേറ്റുപുഴ 'ഇൻസൈറ്റിൽ' ആരംഭിച്ചു. അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇൻസൈറ്റ് ഫൗണ്ടർ ഡയറക്ടർ ഫാ. പോൾ പോട്ടയ്ക്കൽ നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര, വാർഡ് കൗൺസിലർ ലാലി ജയിംസ്, ഇൻസൈറ്റ് ട്രസ്റ്റ് ഡയറക്ടർ ഫാ. ലിജോയ് എലവുത്തിങ്കൽ, ദേവമാതാ കൗൺസിലർ ഫാ. ജോർജ് തോട്ടാൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സി.ആർ. സാജു എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങളും ലാബ്, ഫാർമസി, പ്രതിരോധകുത്തിവെയ്പ് സൗകര്യങ്ങളും ലഭ്യമാണ്.