ഗ്രീൻ ഓണം പൊന്നോണം
Wednesday 10 September 2025 12:03 AM IST
തൃശൂർ: ഫ്‌ളവർഷോ സംഘാടകരായ ഗ്രീൻ ഹോർട്ടികൾചറൽ സൊസൈറ്റിയുടെ ഗ്രീൻ ഓണം പൊന്നോണം,
തൃശൂർ ടൗൺഹാളിൽ പൂക്കള മത്സരം, മലയാളിമങ്ക എന്നീ മത്സരങ്ങളോടുകൂടി സമാപിച്ചു. സമാപനസമ്മേളനത്തിൽ പ്രസിഡന്റ് സെബി ഇരിമ്പൻ, സെക്രട്ടറി മനോജ് മുണ്ടപ്പാട്ട് , ട്രഷറർ സിജോ ദേവസ്സി, വൈസ് പ്രസിഡന്റ് കെ.എം.ഷജീദ്, ജോ. സെക്രട്ടറി മൊഹമ്മദ് ബാബു, കെ.എൻ. ഗോപി, സി.ജി.രാമകൃഷ്ണൻ, ജോസ് പുതുക്കാടൻ, ടി. ഗോപകുമാർ എന്നിവർ പങ്കെടുത്തു. തിരുവാതിരക്കളി, ഓണക്കളി ഒണപ്പാട്ട് എന്നീ കലാപരിപാടികൾക്ക് പുറമെ പൂക്കള മത്സരവും മലയാളി മങ്ക മത്സരവും നടത്തി. മത്സരത്തിലെ വിജയികൾക്ക് സിനിമാസീരിയൽ നടൻ ലിഷോയ് കാഷ് സമ്മാനങ്ങൾ നൽകി.