നെടുമങ്ങാട് ഓണോത്സവം കൊടിയിറങ്ങി

Wednesday 10 September 2025 1:14 AM IST

നെടുമങ്ങാട്: ചലച്ചിത്ര പിന്നണി ഗായിക അഞ്ചു ജോസഫിന്റെ ലൈവ് മ്യൂസിക് ബാൻഡ് പെർഫോമൻസോടെ ടൂറിസം വകുപ്പും നഗരസഭയും സംയുക്തമായി നെടുമങ്ങാട് കല്ലിംഗൽ ജംഗ്‌ഷനിൽ സംഘടിപ്പിച്ച ഓണോത്സവം-2025 കൊടിയിറങ്ങി. വിധുപ്രതാപിന്റെ മ്യൂസിക് ബാൻഡും പ്രമുഖ നടൻമാരായ ബേസിൽ ജോസഫ്, അർജുൻ അശോകൻ എന്നിവരുടെ സാന്നിദ്ധ്യവും ഇക്കുറി ഓണോത്സവത്തിന് കൊഴുപ്പേകി. സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ.കെ.പി,നഗരസഭാ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.സതീശൻ, പി.ഹരികേശൻ,വസന്തകുമാരി,എസ്.അജിത, സി.പി.എം ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ്,എസ്.എസ്.ബിജു,സിന്ധു കൃഷ്ണകുമാർ,എം.എസ്.ബിനു,സുമയ്യ മനോജ് എന്നിവർ പങ്കെടുത്തു.