എഫ്.എൻ.പി.ഒ പ്രതിഷേധധർണ

Tuesday 09 September 2025 8:16 PM IST

കണ്ണൂർ: പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതിനെതിരെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. ഫെഡറേഷൻ ഓഫ് നാഷണൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) നേതൃത്വത്തിൽ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.എൻ.പി.ഒ.ജില്ലാ വൈസ് പ്രസിഡന്റ് ഷജിൽ നമ്പ്രോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, സംസ്ഥാന അസി.സെകട്ടറിമാരായ പി.വി.രാമകൃഷ്ണൻ, ദിനു മൊട്ടമ്മൽ,കൈത്താങ്ങ് സഹായനിധി ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ, എഫ്.എൻ.പി.ഒ.ജില്ലാ സെക്രട്ടറി ഇ. മനോജ് കുമാർ,വി.കെ.രതീഷ് കുമാർ,എം.കെ.ഡൊമിനിക്ക്,സി.വി.ചന്ദ്രൻ,എം.നവീൻ,പി.ടി.രന്ദീപ് എന്നിവർ സംസാരിച്ചു.