ജനതാ ക്രിക്കറ്റ് ഫെസ്റ്റിന് തുടക്കം
Wednesday 10 September 2025 1:17 AM IST
കാട്ടാക്കട:മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാല വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ളജനതാ ക്രിക്കറ്റ് ഫെസ്റ്റിന് തുടക്കമായി.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതിചെയർമാൻ ജ്യോതിഷ് വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട ഡി.വൈ.എസ്.പി ആർ.റാഫി വിശിഷ്ടാതിഥിയായി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗംകെ.ഗിരി,ജനത പ്രസിഡന്റ് എ.ജെ.അലക്സ് റോയ്,സെക്രട്ടറി എസ്.രതീഷ് കുമാർ,പട്ടകുളം തകഴി ഗ്രന്ഥാലയം പ്രസിഡന്റ് പി. മണികണ്ഠൻ,എസ്.നാരായണൻ കുട്ടി,എസ്.പി.സുജിത്ത്,രതീഷ്.പി ,രാഹുൽ,എ.വിജയകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.