ജോജു ജോർജിന്റെ വരവ് മൂന്നാറിൽ
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് മൂന്നാറിൽ ആരംഭിച്ചു. പൂർണമായും ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രം ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ നേടിയ പോളി എന്ന പോളച്ചന്റെ , ജീവിത പോരാട്ടത്തിന്റെ കഥ പറയുന്നു. പോളച്ചന് ഒരു നിർണായകഘട്ടത്തിൽ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈവരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്.മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ , , കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്.ദ്രോണ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാജി കൈലാസിനുവേണ്ടി എ.കെ. സാജൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ് , കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീറ സനീഷ്, ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്.ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ മാനേജേഴ്സ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രതാപൻ കല്ലിയൂർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. -ജോമി ജോസഫ്.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർജോസ്.