ഹയർ ഗൂഡ്സ് ഓണേഴ്സ് അസോ.ജില്ലാസമ്മേളനം

Tuesday 09 September 2025 8:23 PM IST

തൃക്കരിപ്പൂർ:ഒക്ടോബർ 14, 15 തീയതികളിൽ കാലിക്കടവിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഹയർ ഗൂഡ്സ് ഓണേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഹയർ ഗൂഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ഷിബു, ട്രഷറർ എസ്.എസ്.ഹംസ, ജില്ലാ ഭാരവാഹികളായ ബാലൻ ബളാംതോട്, ഫിറോസ് പടിഞ്ഞാർ, പ്രഭാകരൻ പഞ്ചമി, നാസർ മുനമ്പം, സുരേഷ് വെളളിക്കോത്ത്, ഹനീഫ് കരിങ്ങൽപള്ളം, അഷ്രഫ് കാഫില എന്നിവർ സംസാരിച്ചു. കെ.സുരേന്ദ്രൻ ചെയർമാനും പി.കുഞ്ഞമ്പു, ബാലൻ ബളാംതോട് എന്നിവർ വർക്കിംഗ് ചെയർമാനും കെ.വി.ഷിബു ജനറൽ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചു..