ചന്ദ്രകല ആയി തെലുങ്കിൽ അനശ്വര രാജൻ
മലയാളത്തിന്റെ യുവതാരം അനശ്വര രാജൻ തെലുങ്ക് അരങ്ങേറ്റം കുറിക്കുന്ന ചാമ്പ്യൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചന്ദ്രകല എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. ഒരു കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്ന അനശ്വരയുടെ നോട്ടം ജിജ്ഞാസ നിറയ്ക്കുന്നു. അനശ്വരയുടെ മികച്ച കഥാപാത്രം ആയിരിക്കും എന്നാണ് വിലയിരുത്തൽ. യുവനടന്മാരിൽ ശ്രദ്ധേയനായ
മേക്ക റോഷൻ നായകനാവുന്ന ചിത്രം സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്നു. നവാഗതനായ പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആർ. മാധി ഛായാഗ്രഹണം നിർവഹിക്കുന്നു. മിക്കി ജെ മേജർ ആണ് സംഗീത സംവിധാനം.
തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സ്വപ്ന സിനിമയാണ് നിർമ്മാണം. മലയാള താരം മാളവിക നായരെയും സീതാരാമത്തിലൂടെ മൃണാൽ താക്കൂറിനെയും വെള്ളിത്തിരയ്ക്ക് സമ്മാനിച്ചത് സ്വപ്ന സിനിമയാണ് . സീ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകകരുടെ മുന്നിലേക്ക് ഉടൻ വരും.