ബാർ അസോ. നേത്ര പരിശോധന ക്യാമ്പ്

Tuesday 09 September 2025 8:27 PM IST

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി ചേർന്ന് സിൽവർ ജൂബിലി ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനയും ബോധവൽക്കരണവും ജില്ലാ അഡീഷണൽ ജഡ്ജ് പി. എം.സുരേഷ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് സബ് ജഡ്ജ് എം.സി ബിജു, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായ ബാലു ദിനേശ്,അബ്ദുൽ റാസിക്ക്,മുൻസിഫ് ഐശ്വര്യ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. ഫയിസ മുസ്തഫ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഹോസ്പിറ്റൽ പി.ആർ.ഒ സന്തോഷ് പാലായി പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് ബാർ അസോസിയേഷൻ സെക്രട്ടറി കെ.എൽ.മാത്യു സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.ക്യാമ്പിൽ പങ്കെടുത്തവരിൽ ആവശ്യമുള്ളവർക്ക് വിപണി വിലയിൽ നിന്നും 30ശതമാനം വിലക്കുറവിൽ കണ്ണടയും നൽകി.