കെ.വി.വി.ഇ.എസ് വാർഷിക ജനറൽ ബോഡി യോഗം

Tuesday 09 September 2025 8:30 PM IST

പയ്യാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യാവൂർ യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം പയ്യാവൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജില്ല ജനറൽ സെക്രട്ടറി പി.ബാഷിത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. ജോസുകുട്ടി കുര്യൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.വി.പ്രകാശൻ വരവ് ചെലവ് കണക്കും പി.വി.രാമചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ. പി.അയ്യൂബ് ആശ്രയ പദ്ധതി വിശദീകരണം നടത്തി. പയ്യാവൂർ എസ് ഐ പി.പി. പ്രഭാകരൻ,പയ്യാവൂർ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ.സുരേഷ്‌കുമാർ, ജില്ല ട്രഷറർ എം.പി.തിലകൻ,മേഖല പ്രസിഡന്റ് ജോർജ് തോണിയ്ക്കൽ,മേഖല ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ,ജോയി പുശേരിമലയിൽ, ബെന്നി പുളിയ്ക്കൽ,ബെന്നി മാത്യു, സ്‌കറിയ പൂവന്നിക്കുന്നേൽ,ആന്റണി പള്ളിപ്പുറത്ത്,കെ.സി.അബ്ദുള്ള, ഷൈജു തോമസ്, അബ്ദുൾ ഖാദർ ഹാജി എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയികളെയും വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. സ്‌നേഹ വിരുന്നും നടന്നു.