കാൽവഴുതിവീണ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു
Wednesday 10 September 2025 12:29 AM IST
കട്ടപ്പന: സർക്കാർ വെയർഹൗസിൽ ജോലിക്കിടെ കാൽവഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു അംഗം അന്യാർതൊളു ബി.ടി.ആർ നഗർ താന്നിക്കൽ ടി എസ് സതീഷ്(39) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിനാണ് അപകടം. നിലത്തേയ്ക്ക് പതിച്ച സതീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടിക്കും വാരിയെല്ലുകൾക്കും പൊട്ടലുണ്ടായി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെ ഇന്നലെ വൈകുന്നേരം. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ. മക്കൾ: മക്കൾ: അനശ്വര, ആവണി.