ജെ.സി.ഐ വാരാചരണം “പ്രിസം - 110”
Wednesday 10 September 2025 1:33 AM IST
അമ്പലപ്പുഴ : ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ ആഭിമുഖ്യത്തിൽ 15 വരെ നീളുന്ന “പ്രിസം - 110” വാരാചരണത്തിന് തുടക്കമായി. പ്രസിഡന്റ് ടി. എൻ. തുളസിദാസ് പതാക ഉയർത്തി. സമ്മേളനം ജെ. സി. ഐ സോൺ ഡയറക്ടർ (പി. ആർ) റിസാൻ. എ. നസീർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ജനറൽ കൺവീനർ നസീർ സലാം, സോൺ നിർവഹണ സമിതി അംഗം പി.അശോകൻ, മാത്യു തോമസ്, ട്രഷറർ എസ്. പദ്മകുമാർ എന്നിവർ പ്രസംഗിച്ചു. നാളെ നടക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടികൾക്ക് ജെ.സി.ഐ ഇന്ത്യ നാഷണൽ ഓതർ ഡോ.ഒ.ജെ.സ്‌കറിയ നേതൃത്വം നൽകും.