ജി.എസ്.ടി യൂസിംഗ് ടാലി കോഴ്സ് അഡ്മിഷൻ

Wednesday 10 September 2025 1:33 AM IST

ആലപ്പുഴ : അസാപ് കേരളയുടെ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജി.എസ്.ടി യൂസിംഗ് ടാലി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. https://csp.asapkerala.gov.in/courses/gst-using-tally എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ ,ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ടാകും. പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അസാപ്പിന്റെ ഓരോ മൂന്നാമത്തെ ശനിയാഴ്ചയും നടത്തുന്ന തൊഴിൽമേളയിലൂടെ ജോലി അവസരങ്ങൾ ലഭ്യമാക്കപ്പെടും. അവസാന തീയതി : 20. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :9495999667 ,98959 67998