എട്ടു നോമ്പു പെരുനാൾ ആഘോഷിച്ചു
Wednesday 10 September 2025 12:33 AM IST
മുതുകുളം : സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പു പെരുനാൾ ആഘോഷിച്ചു. ഒന്നു മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരുന്നു. എട്ടാം തീയതി വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഫാദർ ബഹനാൻ കോരത്, ഫാദർ. സഞ്ജു മാത്യു, ഫാദർ തോമസ് എന്നിവർ നേതൃത്വം നൽകി .മദ്ധ്യസ്ഥ പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം നേർച്ചവിളമ്പും ഉണ്ടായിരുന്നു. ഇടവക ട്രസ്റ്റി പി.കെ.ബാബു ബംഗ്ലാവിൽ, സെക്രട്ടറി ഷാജി തറാൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി