ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
Wednesday 10 September 2025 1:34 AM IST
ആലപ്പുഴ : സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിന് കീഴിലെ ബ്ളോക്ക് റിസോഴ്സ് സെന്ററുകളിലേക്ക് എം.ഐ.എസ് കോ ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. വാക്ക് ഇൻ ഇന്റർവ്യൂ 12ന് രാവിലെ 10.30 ന് എസ്.എസ്.കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നടത്തും. വിശദവിവരങ്ങൾക്ക് എസ്.എസ്.കെ ആലപ്പുഴ ബ്ളോഗ് സന്ദർശിക്കുക. ssaalappuzha.blogspot.com . ഫോൺ. 04772239655.