സാക്ഷരതാദിനത്തിൽ അക്ഷരസംഗമം

Wednesday 10 September 2025 12:34 AM IST

ആലപ്പുഴ : ലോക സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതമിഷന്റെ നേതൃത്വത്തിൽ അക്ഷരസംഗമം നടത്തി. പാണാവള്ളി അരയൻകാവിൽ നടന്ന അക്ഷരസംഗമം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത ഉദ്ഘാടനം ചെയ്തു. പാണാവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ അദ്ധ്യക്ഷനായി. സാക്ഷരതമിഷൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.വി രതീഷ്, അസി.പ്രോജക്ട് കോർഡിനേറ്റർ എസ്.ലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ സന്തോഷ്, ശാലിനി സമീഷ്, സാക്ഷരത പ്രേരക്മാരായ കെ.കെ രമണി, സണ്ണി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻഡറി തുല്യതാപരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രുതിമോളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.