ജലാശയ ശുദ്ധീകരണം അനിവാര്യം

Wednesday 10 September 2025 2:39 AM IST

ആലപ്പുഴ : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമായി വരുന്ന സാഹചര്യത്തിൽ മുൻകരുതലായി ജലാശയങ്ങൾ കൂടുതലുള്ള ജില്ലകളിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ജില്ല പ്രസിഡന്റ് സാദിഖ് എം.മാക്കിയിലും സെക്രട്ടറി പി.ജെ.കുര്യനും ആവശ്യപ്പെട്ടു. ആലപ്പുഴയിൽ തോടുകളും മറ്റ് ജലാശയങ്ങളും മലിനമാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് പള്ളാത്തുരുത്തിയിൽ സമർത്ഥനായ ഒരു വിദ്യാർത്ഥി ആറ്റിൽ കുളിച്ചതുമൂലം മസ്തിഷ്‌കജ്വര ബാധിതനായി മരണപ്പെട്ടിരുന്നു. ആലപ്പുഴയിലും കുട്ടനാട്ടിലും ജലശുദ്ധീകരണത്തിനായി തണ്ണീർമുക്കം ബണ്ട് ജലപരിശോധനകൾക്ക് വിധേയമായി അനിശ്ചിതകാലത്തേക്ക് തുറന്നിട്ട് നീരൊഴുക്ക് ശക്തമാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.