പേവിഷബാധ നിർമ്മാർജ്ജന യജ്ഞം

Wednesday 10 September 2025 2:05 AM IST

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന തെരുവുനായ്ക്കളിലെ പേവിഷബാധ നിർമ്മാർജ്ജന പദ്ധതിക്ക് തുടക്കം കുറിച്ചു. നെടിയാംകോട് മൃഗാശുപത്രിയുടെ നേതൃത്വത്തിൽ 250ഓളം നായ്ക്കളെ പിടികൂടി പേവിഷബാധ നിർമ്മാർജ്ജനം ചെയ്യും.പാറശാല ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,വൈസ് പ്രസിഡന്റ് ആർ ബിജു,നെടിയാൻകോട് വെറ്ററിനറി സർജൻ ഡോ.സിമി എസ്.ആൻസലം എ.ബി.സി കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നായ്ക്കളെ പിടികൂടി പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പ് നൽകുന്നത്.