കൃഷ്ണ നഗർ റസിഡന്റ്സ്
Wednesday 10 September 2025 1:06 AM IST
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര,കൃഷ്ണനഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും വിപുലമായി ആഘോഷിച്ചു.കെ.എൻ.ആർ.എ പ്രസിഡന്റ് എസ്.കെ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര എസ്.എച്ച്.ഒ പ്രവീൺ ഉദ്ഘാടനം ചെയ്തു.രചനാ വേലപ്പൻനായർ ഓണസന്ദേശം നൽകി.വിദ്യാഭ്യാസ അവാർഡുകൾ കവി ഉദയൻ കൊക്കോട് വിതരണം ചെയ്തു.ഓണക്കിറ്റ് വിതരണം വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ് നിർവഹിച്ചു.മത്സര വിജയികൾക്കുള്ള സമ്മാനദാനം ഫ്രാൻ വൈസ് പ്രസിഡന്റ് എം.രവീന്ദ്രൻ വിതരണം ചെയ്തു.കെ.കെ.ശ്രീകുമാർ,എസ്.ശാരംഗപാണി വി.കിഷോർ,വേലപ്പൻനായർ,അമൽ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.