അഖില കേരള വടംവലി മത്സരം
Wednesday 10 September 2025 2:07 AM IST
കല്ലമ്പലം: നാവായിക്കുളം മുക്കുകട ദേശാഭിമാനി ഗ്രന്ഥശാലയും വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്ന് സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സമാപിച്ചു. സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഷമീർ നാസർ അദ്ധ്യക്ഷത വഹിച്ചു.വർക്കല കഹാർ, പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,എ.ജെ.ജിഹാദ്,എ.ഷാജഹാൻ,കെ.എ.സഗീർ, സിദ്ദീഖ്,ജസീം,സന്തോഷ്,കനക,ഗിരി തുടങ്ങിയവർ പങ്കെടുത്തു. വടംവലി മത്സരത്തിൽ വെമ്പായം ഹെർക്കുലീസ് ടീം ഒന്നാം സ്ഥാനവും,അടൂർ ലോകേസ് അഗോറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.