ലോക സാക്ഷരതാദിനാചരണം

Wednesday 10 September 2025 2:07 AM IST

ആറ്റിങ്ങൽ: സാക്ഷരതാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരതാമിഷൻ, ആറ്റിങ്ങൽ നഗരസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ തുടർപഠനം നടത്തുന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു.നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിളള അദ്ധ്യക്ഷതവഹിച്ചു. പ്രൊഫ.ഡോ.ഭാസി രാജ്,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജാം,നോഡൽ പ്രേരക് മിനിരേഖ, അദ്ധ്യാപകരായ സുജ.കെ.എസ്,ബീന.ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു.