15 വോട്ട് ചോർന്ന് ഇന്ത്യ മുന്നണി

Wednesday 10 September 2025 12:44 AM IST

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിക്ക് കുറഞ്ഞത് 315 വോട്ട് ലഭിക്കുമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷയ്‌ക്കാണ് തിരിച്ചടിയേറ്റത്.

ആകെ വോട്ടു ചെയ്‌ത 767 വോട്ടുകളിൽ 315 വോട്ടുകൾ തങ്ങളുടേതാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ലഭിച്ചത് 300 വോട്ടു മാത്രം. ഒരു വോട്ടു പോലും അധികം നേടാൻ സാധിച്ചില്ല.കൈയിലിരുന്ന 15 വോട്ട് പോവുകയും ചെയ്‌തു. ഇത് പ്രതിപക്ഷ എം.പിമാർ ക്രോസ് വോട്ട് ചെയ്‌തോയെന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്.വോട്ടു പാഴാകാതിരിക്കാൻ എം.പിമാർക്ക് മോക്ഡ്രിൽ അടക്കം 'ഇന്ത്യ' സഖ്യം സംഘടിപ്പിച്ചിരുന്നു. 19 വോട്ട് അധികം നേടാൻ സാധിച്ചത് മോദി സർക്കാരിന് വലിയ ആശ്വാസമാണ്.

മികച്ച പ്രകടനം:

കോൺഗ്രസ്

2022ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ച വച്ചതെന്ന് ജയറാം രമേശ് ന്യായീകരിച്ചു. 2022ൽ 26% വോട്ടാണ് നേടിയതെങ്കിൽ ഇത്തവണ സുദർശൻ റെഡ്‌ഡി 40% നേടി.

പരിഹസിച്ച്

ബി.ജെ.പി

തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്‌ത ആ 15 പേർ ആരാണെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ചോദിച്ചു. പ്രതിപക്ഷ നിരയിലെ വിള്ളലാണ് ഇതു കാണിക്കുന്നതെന്നും ബി.ജെ.പി പലിഹസിച്ചു.

കുറഞ്ഞ

ഭൂരിപക്ഷം

സി.പി. രാധാകൃഷ്‌ണന്റെ 152 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയുള്ള വിജയം ചരിത്രത്തിലെ കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ്. 2022ൽ 528 വോട്ടു നേടിയാണ് ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതിയായത്. പ്രതിപക്ഷത്തെ മാർഗരറ്റ് ആൽവയെ 346 വോട്ടുൾക്കാണ് പരാജയപ്പെടുത്തിയത്.

ദേ​വ​ഗൗ​ഡ​ ​എ​ത്തി​യ​ത് ​വീ​ൽ​ചെ​യ​റിൽ

ഉ​പ​രാ​ഷ്ട്ര​പ​തി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ല്ലാ​ ​വോ​ട്ടു​ക​ളും​ ​ഉ​റ​പ്പി​ക്കാ​നു​ള്ള​ ​എ​ൻ.​ഡി.​എ​ ​മു​ന്ന​ണി​യു​ടെ​ ​ശ്ര​മം​ ​പ്ര​ക​ട​മാ​യി​രു​ന്നു.​ 92​കാ​ര​നാ​യ​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ജെ.​ഡി​(​എ​സ്)​ ​നേ​താ​വു​മാ​യ​ ​ദേ​വ​ഗൗ​ഡ​ ​വീ​ൽ​ചെ​യ​റി​ലാ​ണ് ​വോ​ട്ടു​ ​ചെ​യ്യാ​നെ​ത്തി​യ​ത്.​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​സു​രേ​ഷ് ​ഗോ​പി,​ ​ജോ​ർ​ജ് ​കു​ര്യ​ൻ,​ ​രാ​ജ്യ​സ​ഭാം​ഗം​ ​സി.​ ​സ​ദാ​ന​ന്ദ​ൻ​ ​മാ​സ്റ്റ​ർ​ ​എ​ന്നി​വ​രും​ ​വോ​ട്ടു​ ​രേ​ഖ​പ്പെ​ടു​ത്തി.

രാ​ധാ​കൃ​ഷ്ണ​നെ​ ​അ​ഭി​ന​ന്ദി​ച്ച്

ആ​ന​ന്ദ​ബോ​സ്

​ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ശ്രീ​ ​സി.​പി​ ​രാ​ധാ​കൃ​ഷ്ണ​നെ​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​ഗ​വ​ർ​ണ​ർ​ ​ഡോ.​സി.​വി​ ​ആ​ന​ന്ദ​ബോ​സ് ​അ​ഭി​ന​ന്ദി​ച്ചു.

ഒ​രു​ ​വോ​ട്ട് ജ​യി​ലി​ൽ​ ​നി​ന്ന്

​ഉ​പ​രാ​ഷ്ട്ര​പ​തി​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ഒ​രു​ ​വോ​ട്ട് ​ജ​യി​ലി​ൽ​ ​നി​ന്നാ​യി​രു​ന്നു.​ ​അ​തും​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടാ​യി.​ ​പ​ഞ്ചാ​ബി​ലെ​ ​ഖ​ദൂ​ർ​ ​സാ​ഹി​ബ് ​മ​ണ്ഡ​ല​ത്തി​ലെ​ ​എം.​പി​യും​ ​ഖാ​ലി​സ്ഥാ​ൻ​ ​അ​നു​കൂ​ല​ ​സം​ഘ​ട​ന​യാ​യ​ ​വാ​രി​സ് ​പ​ഞ്ചാ​ബ് ​ദേ​യു​ടെ​ ​ത​ല​വ​നു​മാ​യ​ ​അ​മൃ​ത്പാ​ൽ​ ​സിം​ഗാ​ണ് ​അ​സാ​മി​ലെ​ ​ദി​ബ്രു​ഗ​ഡി​ലെ​ ​ജ​യി​ലി​ൽ​ ​വോ​ട്ട​വ​കാ​ശം​ ​വി​നി​യോ​ഗി​ച്ച​ത്.​ ​ഉ​ട​നെ​ ​ത​പാ​ൽ​വോ​ട്ട് ​വി​മാ​ന​മാ​ർ​ഗം​ ​ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു.​ ​ഈ​ ​സ്വ​ത​ന്ത്ര​ ​എം.​പി​യു​ടെ​ ​വോ​ട്ടും​ ​കൂ​ടി​ ​ചേ​ർ​ത്താ​ണ് ​എ​ണ്ണി​യ​തും​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ച​തും.​ ​ഭീ​ക​ര​ഫ​ണ്ടിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​യു.​എ.​പി.​എ​ ​കേ​സി​ൽ​ ​തീ​ഹാ​ർ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​ജ​മ്മു​ ​കാ​ശ്‌​മീ​ർ​ ​ബാ​രാ​മു​ള്ള​ ​എം.​പി​ ​എ​ൻ​ജി​നി​യ​ർ​ ​റാ​ഷി​ദി​ന് ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ത്തി​ലെ​ ​ബൂ​ത്തി​ൽ​ ​വോ​ട്ടു​ ​ചെ​യ്യാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കി.​ ​ക​ന​ത്ത​ ​സു​ര​ക്ഷാ​ ​സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് ​എം.​പി​യെ​ ​എ​ത്തി​ച്ച​ത്.

നേ​രി​ട്ടു​ ​ക​ണ്ട് ​

അ​ഭി​ന​ന്ദി​ച്ച് ​മോ​ദി

ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​സി.​പി.​ ​രാ​ധാ​കൃ​ഷ്‌​ണ​നെ​ ​അ​ദ്ദേ​ഹം​ ​താ​മ​സി​ക്കു​ന്ന​ ​വ​സ​തി​യി​ലേ​ക്ക് ​നേ​രി​ട്ടു​ ​പോ​യി​ ​ക​ണ്ട് ​അ​ഭി​ന​ന്ദി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​ഡ​ൽ​ഹി​ ​അ​ക്ബ​‌​ർ​ ​റോ​ഡി​ലെ​ ​വ​സ​തി​യി​ലെ​ത്തി​യ​ ​മോ​ദി​ക്കൊ​പ്പം​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​നും​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ​ ​ജെ.​പി.​ ​ന​ദ്ദ​യും​ ​ഉ​ണ്ടാ​യി​രു​ന്നു.