ആപ്പിൾ മുറിച്ചുകഴിഞ്ഞാൽ പെട്ടെന്ന് കറുത്തുപോകുന്നോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്

Wednesday 10 September 2025 4:21 PM IST

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരാണ് ഇന്ന് മിക്ക മലയാളികളും. അതിനാൽതന്നെ മിക്കവരും ഭക്ഷണത്തിൽ പതിവായി പഴങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം, തണ്ണിമത്തൻ, മാതളം തുടങ്ങിയവയാണ് സാധാരണയായി വീടുകളിൽ വാങ്ങാറുള്ളത്. എന്നാൽ ആപ്പിൾ വാങ്ങുന്നവർ നേരിടുന്നൊരു പ്രശ്‌നമാണ് മുറിച്ചുവച്ചുകഴിഞ്ഞാൽ പെട്ടെന്ന് കറുക്കുന്നത്. ആപ്പിൾ കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും ഇത്തരത്തിൽ കറുത്ത് പോകാറുണ്ട്. ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്.

  • ആപ്പിൾ മുറിച്ചുകഴിഞ്ഞാൽ ഉടൻതന്നെ തണുത്ത വെള്ളത്തിൽ കഴുകണം. ഇത് നിറം മങ്ങാനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
  • മുറിച്ചതിനുശേഷം കുറച്ചുനേരം ഉപ്പുവെള്ളത്തിൽ ഇട്ടുവയ്ക്കാം.
  • ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്തതിനുശേഷം ആപ്പിൾ ഇട്ടുവയ്ക്കാം. ഇതും കറുക്കുന്നത് തടയുന്നു.