കെട്ടിടത്തിന്റെ ശിലാസ്ഥാപനം
Thursday 11 September 2025 12:07 AM IST
ചങ്ങനാശേരി : ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി സ്മാരകമായി നിർമ്മിക്കുന്ന ചിറവംമുട്ടം ശാഖയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് പി.കെ അനിൽകുമാറും, സെക്രട്ടറി ടി.കെ കുഞ്ഞുമോനും ചേർന്ന് നിർവഹിച്ചു. യോഗം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എസ് രാജേഷ്, എം.എൻ. മുരളീധരൻ നായർ, സോമൻകുട്ടി മേനോൻ, ബാബു കോയിപ്പുറം, സി.സി ജോൺ, കെ.ആർ രാജീവ്, ബിജു എസ്. മേനോൻ, സുരേഷ് പ്ലാവിട, വി.ലാലൻ, ജിമ്മി അഗസ്റ്റിൻ, പ്രമീളദേവി എന്നിവർ പ്രസംഗിച്ചു.