സ്‌നേഹവീട് നിർമ്മാണം
Thursday 11 September 2025 12:08 AM IST
കിടങ്ങൂർ: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 55-ാംസ്‌നേഹവീടിന്റെ നിർമ്മാണം ആരംഭിച്ചു. ശിലാസ്ഥാപനം നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ് നിർവഹിച്ചു. കിടങ്ങൂർ സ്‌നേഹദീപം പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, അയർക്കുന്നം പള്ളി അസിസ്റ്റന്റ് വികാരി ഫാ. റ്റോജോ പുളിക്കപ്പടവിൽ, അയർക്കുന്നം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി നാഗമറ്റം, അയർക്കുന്നം ഗ്രാമപഞ്ചായത്തംഗം ലാൽസി മാത്യു, തോമസ് മാളിയേക്കൽ, ഗിരീഷ് കുമാർ ഇലവുങ്കൽ, എം. ദിലീപ് കുമാർ തെക്കുംചേരിൽ, ജെ.സി. തറയിൽ, സുനിൽ ഇല്ലിമൂട്ടിൽ, ജോസ് പൂവേലിൽ, ജോൺ ചാലാമഠം എന്നിവർ പ്രസംഗിച്ചു.