സ്റ്റൂളുകളുടെ സമർപ്പണം
Thursday 11 September 2025 12:08 AM IST
കോട്ടയം: മാനവ സേവാസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കേളേജിലെ രോഗികളുടെ കൂട്ടിരുപ്പുകാർക്കായി നൽകുന്ന 1000 സ്റ്റൂളുകളുടെ അവസാനഘട്ട സമർപ്പണം നാളെ വൈകിട്ട് 3.30ന് നടക്കും. സമ്മേളനം കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ സ്റ്റൂളുകളുടെ സമർപ്പണം നടത്തും. മാനവസേവാ സമിതി പ്രസിഡന്റ് പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനാകും. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണവും, മാന്നാനം കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി അനുഗ്രഹപ്രഭാഷണവും നടത്തും. ദീപ ജോസ് തെക്കേടത്ത്, അരുൺ ഫിലിപ്പ്, സാബു മാത്യു, പി.ജെ. ഹരികുമാർ, മോൻസി ടി. മാളിയേക്കൽ എന്നിവർ പ്രസംഗിക്കും.