അയ്യങ്കാളി ജന്മദിനം
Thursday 11 September 2025 12:09 AM IST
മുക്കൂട്ടുതറ : അഖില കേരള ചേരമർ ഹിന്ദു മഹാസഭ ചാത്തൻതറ ശാഖ സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം സംസ്ഥാന പ്രസിഡന്റ് സുനി.ടി. രാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജു വെൺമാന്തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. ഡി. ദിലീപ്, സംസ്ഥാന ഡയറക്ടറേറ്റ് ബോർഡ് അംഗം ഒ.കെ.തങ്കപ്പൻ, ശാഖാ സെക്രട്ടറി സജിനി കാട്ടുപറമ്പിൽ, ജോയിന്റ് സെക്രട്ടറി അഞ്ചു രമേശ്, കമ്മിറ്റി അംഗങ്ങളായ എം. കെ. മോഹനൻ മാമൂട്ടുംപാറ, ജയപ്രകാശ് പുളിയ്ക്കൽ, പി.കെ. രാജു പഴയകുളത്ത്, രാധ മത്തിമല, രാജമ്മ രാജു വെൺമാന്തറ, സുനിൽ കാട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.