ഇന്ദ്രൻസും ജോമോൻ ജ്യോതിറും ചേരുന്ന ആശാൻ

Thursday 11 September 2025 6:00 AM IST

ഫ്ളാറ്റ് കേന്ദ്രീകരിച്ച് സിനിമയ്ക്കുള്ളിലെ സിനിമയുടെ പ്രമേയവുമായി ഗപ്പി സിനിമാസ്

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്കുശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആശാൻ എന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരോടൊപ്പം നൂറ്റമ്പതോളം പുതുമുഖങ്ങളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗപ്പി സിനിമാസ് നിർമ്മിക്കുന്ന ചിത്രം ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ച് സിനിമയ്ക്കുള്ളിലെ സിനിമ പൂർണമായും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു. ഗപ്പി സിനിമാസിന്റെ ബാനറിൽ ജോൺപോൾ ജോർജും ഭാര്യ അന്നം ജോൺ പോളും ഒപ്പം സൂരാജ് ഫിലിപ്പ് ജേക്കബും ചേർന്നാണ് നിർമ്മാണം. സംഗീതം ഒരുക്കുന്നതും ജോൺ പോൾ ജോർജ് ആണ്. ഛായാഗ്രഹണം വിമൽ ജോസ് തയ്യിൽ, എഡിറ്റർ: കിരൺ ദാസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ : വൈഷ്ണവ് കൃഷ്ണ, കോ - ഡയറക്ടർ രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ. ഡയറക്ടർ അബി ഈശ്വർ, പ്രൊഡക്‌ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിതരണം സെൻട്രൽ പിക്ചേഴ്സ്, ഫാർസ് ഫിലിം സ് ആണ് ഓവർസീസ് പാർട്‌നർ.