മദ്രാസിയിൽ കൈയടി , വിദ്യുത് ജംവാൽ ഹോളിവുഡിൽ

Thursday 11 September 2025 6:00 AM IST

ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസി സിനിമയിൽ ശിവകാർത്തികനേക്കാൾ കൈയടി നേടുകയാണ് വിരാട് എന്ന പ്രതിനായകനായി എത്തിയ വിദ്യുത് ജംവാൽ. വിജയ് ചിത്രം തുപ്പാക്കിക്കുശേഷം എ.ആർ. മുരുഗദോസുമായി വിദ്യുത് ഒന്നിച്ച ചിത്രം കൂടിയാണ് മദ്രാസി. വലിയ ആരവവമാണ് വിദ്യുതിന്റെ ഓരോ സീനിനും പ്രേക്ഷകർ നൽകുന്നത്. 50 കോടി ക്ളബിൽ ഇടംപിടിച്ച മദ്രാസി മുരുഗദോസിന്റെ തിരിച്ചുവരവ് കൂടിയാണ് ജമ്മുകാശ്മീർകാരനായ വിദ്യുത് ജംവാൽ ശക്തി എന്ന തെലുങ്ക് ചിത്രത്തിലാണ് അഭിനയ അരങ്ങേറ്റം. വിജയ് ചിത്രം ബില്ല 2 ആണ് ആദ്യ തമിഴ് ചിത്രം. വിദ്യുതിന്റെ ആയോധകലകളിലെ പ്രാവീണ്യം തെളിയിക്കുന്നതായിരുന്നു മദ്രാസിയിലെ കഥാപാത്രം. അതേസമയം സ്ട്രീറ്റ് ഫൈറ്റർ എന്ന ചിത്രത്തിിലൂടെ ഹോളിവുഡിൽ എത്തുകയാണ് വിദ്യുത്.

അമേരിക്കൻ നടനും മോഡലുമായ ജേസൺ മോമോവ ആണ് സ്ട്രീറ്റ് ഫൈറ്ററിൽ നായകൻ. കിടാവോ സകുറോയ് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ഫൈറ്റർ 2026 ഒക്ടോബർ 16ന് റിലീസ് ചെയ്യും.