വേറെ ലെവലാ, പൂർണിമ ഇന്ദ്രജിത്തിന്റെ ജി മാ, ബൾട്ടി ക്യാരക്ടർ പോസ്റ്റർ
ബൾട്ടി ക്യാരക്ടർ പോസ്റ്റർ
മേക്കോവറിൽ ഞെട്ടിക്കാൻ വീണ്ടും പൂർണിമ ഇന്ദ്രജിത്ത്. ഷെയ്‌ൻ നിഗം നായകനായി നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ബൾട്ടി എന്ന ചിത്രത്തിലെ പൂർണിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കൈയിൽ എരിയുന്ന ചന്ദനത്തിരിയുമായി നിൽക്കുന്ന പൂർണിമയെ പോസ്റ്ററിൽ കാണാം. ജി മാ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയിലെ രണ്ടാം വരവ് ഗംഭീരമാക്കുകയാണ് പൂർണിമ. വൈറസിലെ ഡോ. സ്‌മൃതി ഭാസ്‌കരനും തുറമുഖത്തിലെ പാത്തുമ്മയും ഒരു കട്ടിൽ ഒരു മുറിയിലെ അക്കമ്മ എന്നിവരോടൊപ്പം കിടിലൻ കഥാപാത്രമായി ജി മാ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. അതേസമയം മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബൾട്ടിയിൽ തെന്നിന്ത്യൻ താരം പ്രീതി അസ്രാനി നായികയായി എത്തുന്നു.
തമിഴ് താരങ്ങളായ ശെൽവരാഘവൻ, ശാന്തനു ഭാഗ്യരാജ് എന്നിവരോടൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും നിർണായക വേഷത്തിൽ എത്തുന്നു.