ആനന്ദ് ഏകർഷിയുടെ ഇംഗ്ളീഷ് ഹ്രസ്വചിത്രത്തിൽ പ്രകാശ് രാജ്

Thursday 11 September 2025 6:00 AM IST

ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ വാരിക്കൂട്ടിയ ആട്ടത്തിനുശേഷം ആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്ന ഇംഗ്ളീഷ് ഹ്രസ്വചിത്രത്തിൽ പ്രകാശ് രാജും അർജുൻ രാധാകൃഷ്ണനും സജിത ഭട്ടാചാര്യയും കാവ്യ രാമചന്ദ്രനും പ്രധാന വേഷത്തിൽ എത്തുന്നു. Isle of the Golden Swan എന്നു പേരിട്ട ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതിയ സംരംഭത്തിന് ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ചു ആനന്ദ് ഏകർഷി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അതേസമയം മികച്ച ചിത്രം ഉൾപ്പെടെ മൂന്നു ദേശീയ അംഗീകാരങ്ങൾ ലഭിച്ച ചിത്രമാണ് ആനന്ദ് ഏകർഷിയുടെ ആട്ടം. ആനന്ദിന്റെ ആദ്യ സംവിധാന സംരംഭമായ ആട്ടം കെ.ജി. ജോർജിന്റെ യവനികയ്ക്കുശേഷം നാടകം എന്ന സങ്കേതത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു. വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ എന്നിവരും രണ്ടു പതിറ്റാണ്ടിലേറെ അരങ്ങിൽ സജീവമായ നാടക പ്രവർത്തകരും പ്രധാന വേഷത്തിൽ എത്തി .