പൊലീസ് കഥാപാത്രമായി ബിജു , വലതുവശത്തെ കള്ളൻ പോസ്റ്റർ
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' എന്ന ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. തീപ്പൊരി ലുക്കിൽ പോസ്റ്ററിൽ ബിജു മേനോനെ കാണാം. പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. നിരന്ന പൊലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾക്കും നടുവിൽ തീപാറുന്ന നോട്ടവുമായി നിൽക്കുന്നു പോസ്റ്ററിൽ ബിജു മേനോൻ. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആണ് ജീത്തു ജോസഫ് വലതുവശത്തെ കള്ളൻ നിർമ്മിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടത് ഏറെ ശ്രദ്ധ നേടി . ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് സൂചന .