സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
Thursday 11 September 2025 12:13 AM IST
പയ്യന്നൂർ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ്, ഈക്വൽ ഓപ്പർച്യൂണിറ്റി സെൽ പയ്യന്നൂർ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 5ന് പയ്യന്നൂർ കോളേജിൽ സംഘടിപ്പിക്കുന്ന കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ്, എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് താലൂക്ക് പ്രസിഡന്റ് വി. സതീഷ് , രമേശൻ, ഈക്വൽ ഓപ്പോർച്ചുനിറ്റി സെൽ കൺവീനർ ഡോ. പി.ആർ. സ്വരൺ, എ. നിഷാന്ത്, കോളേജ് യൂണിയൻ ചെയർമാൻ ഒ.വി. അശോക് സംസാരിച്ചു. എം. ലജിത സ്വാഗതവും സി. സുകിൽ കുമാർ നന്ദിയും പറഞ്ഞു.