ഹോളി ഗ്രേസിൽ വോളി മത്സരം
Thursday 11 September 2025 12:01 AM IST
മാള: ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ അഖില കേരള കോളേജ് പുരുഷ വോളിബാൾ ടൂർണമെന്റ് 11, 12 തീയതികളിൽ ഹോളി ഗ്രേസ് ക്യാമ്പസിൽ നടക്കും. തോമസ് പൗളിന അരിമ്പൂർ സ്മാരക ട്രോഫിക്കായി ദേവഗിരി, ക്രൈസ്റ്റ്, ഡിപോൾ, സെന്റ് ജോർജ്, ബിഷപ് മൂർ, ഹോളി ഗ്രേസ് കോളേജുകളുടെ ടീമുകൾ മാറ്റുരയ്ക്കും. 11ന് മൂന്നിന് മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ കിഷോർ കുമാർ ഉദ്ഘാടനം നിർവഹിക്കും. രാവിലെയും വൈകിട്ടും നടക്കുന്ന മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് ആന്റണി മാളിയേക്കൽ, റോബിൻസൺ അരിമ്പൂർ, സഞ്ജയ് ബാലിക, ഡോ. സുരേഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.