ഗോകുലിനെ സന്ദർശിച്ച് സന്ദീപ് വാര്യർ
Thursday 11 September 2025 12:01 AM IST
വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെ കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ സന്ദർശിച്ചു. മാക്‌സ് കെയർ ആശുപത്രിയിലെ 315ാം നമ്പർ മുറിയിലെത്തിയ സന്ദീപ് വാര്യർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രാദേശിക നേതാവിനെ ക്രൂരമായി മർദ്ദിച്ച കേസ് പൊലീസ് അട്ടിമറിക്കുകയായിരുന്നു. 2018ൽ കുന്നംകുളം എസ്.ഐയായിരുന്ന ഷാജഹാനാണ് ഇപ്പോഴത്തെ വടക്കാഞ്ചേരി സി.ഐ. ഈ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.