അഥീന, ബാസ്കറ്റ് ബാൾ ടീമിൽ
Thursday 11 September 2025 12:04 AM IST
തൃശൂർ: സെപ്തംബർ 13 മുതൽ മലേഷ്യയിലെ സുറംബാനിൽ നടക്കുന്ന ഫിബ ഏഷ്യാകപ്പ് അണ്ടർ 16 വനിതാ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിനായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ കൊരട്ടിയിലെ അഥീന മറിയം ജോൺസനും. കൊരട്ടി ലിറ്റിൽ ഫ്ളവർ കോൺവെന്റ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ബാസ്കറ്റ് ബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ ചെന്നൈയിൽ നടത്തിയ ദേശീയ ക്യാമ്പിൽ നിന്നാണ് ടീമിലേക്ക് ഇടം നേടിയത്. അച്ഛൻ കോട്ടയം നെടുംകുന്നം പതാലിൽ സ്വദേശിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ സ്പോർട്സ് കൗൺസിലിന്റെ ബാസ്കറ്റ് ബാൾ പരിശീലകനുമായ ജോൺസൺ തോമസാണ്. അമ്മ അനു തൃശൂർ സെന്റ് മേരീസ് കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവിയാണ്.