പൈനൂർ - കുഴിക്കൽകടവ് ജലോത്സവം ഇന്ന്

Thursday 11 September 2025 12:07 AM IST

കയ്പമംഗലം: എടത്തിരുത്തി പൈനൂർ - കുഴിക്കൽകടവ് ജലോത്സവം ഇന്ന് നടക്കും. കുഴിക്കൽകടവ് ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡി.എം.പൊറ്റെക്കാട്ട് സ്മാരക റോളിംഗ് ട്രോഫിക്കായുള്ള ജലോത്സവത്തിന് തുടക്കംകുറിച്ച് ഇ.ടി.ടൈസൺ എം.എൽ.എ കൊടി ഉയർത്തി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, വാർഡ് മെമ്പർമാരായ പി.എച്ച്.ബാബു, പി.എ.ഷെമീർ, കെ.എസ്.ശ്രീരാജു, കെ.വി.സലീഷ്, എം.സി.രഞ്ചിൽ, മനേഷ്, ജോഷി പുന്നപുള്ളി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ഉച്ചക്ക് 2:30നാണ് മത്സരങ്ങൾ ആരംഭിക്കുക. 16 ചുരുളൻ വള്ളങ്ങൾ മാറ്റുരക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായുള്ള ജലഘോഷയാത്ര നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ: വി.കെ.ജ്യോതിപ്രകാശ് ഫ്‌ളാഗ്ഓഫ് ചെയ്യും.