പ്രവർത്തക സംഗമം

Thursday 11 September 2025 2:21 AM IST

തിരുവനന്തപുരം: കെ.പി.സി.സി ആഹ്വാനപ്രകാരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് നെടുമങ്ങാട് - പൂവത്തൂർ മണ്ഡലം പ്രവർത്തക സംഗമം സംഘടിപ്പിച്ചു.കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നരനായാട്ട് നടത്തുന്ന സംസ്ഥാന പൊലീസ് നടപടികൾക്കെതിരെയായിരുന്നു പരിപാടി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.മഹേഷ്‌ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.നേതാക്കളായ ടി.അർജുനൻ,കരകുളം അജിത്,അഡ്വ.അരുൺകുമാർ,നെടുമങ്ങാട് താഹീർ,അഭിജിത്ത്,ചിറമുക്ക് റാഫി,താഹിറ ബീവി തുടങ്ങിയവർ പങ്കെടുത്തു.