സെന്റ് ജോൺസിൽ 'ഒളിമ്പ്യ 2025'
Thursday 11 September 2025 2:25 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിലെ സ്‌പോർട്സ് മീറ്റ് 'ഒളിമ്പ്യ 2025' ഇന്ന് നടക്കും.ഇന്റർനാഷണൽ നെറ്റ്ബാൾ താരം അമൃത പ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ അദ്ധ്യക്ഷത വഹിക്കും.സ്‌കൂളിലെ ദേശീയ ചാമ്പ്യന്മാരായ കായിക താരങ്ങൾ ദീപശിഖ തെളിയിക്കും.വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ,പി.ടി.എ പ്രസിഡന്റ് ഏയ്ഞ്ചലോ മാത്യു,സ്‌പോർട്സ് കോച്ച് സുവിൻ എന്നിവർ പങ്കെടുക്കും..