ഊർജ്ജ സംരക്ഷണ ശില്പശാല സമാപിച്ചു
Thursday 11 September 2025 2:38 AM IST
തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്ററിൽ രണ്ട് ദിവസമായി നടന്നുവന്ന ഊർജ്ജ സംരക്ഷണ രാജ്യാന്തര ശില്പശാല സമാപിച്ചു.സമാപന സമ്മേളനത്തിൽ പ്രൊഫ.ആർ.വി ജി.മേനോൻ,നാം സെന്റർ ഡയറക്ടർ ജനറൽ ഡോ.അമിതാവ് ബന്ദോപാധ്യായ,ഇ.എം.സി ഡയറക്ടർ ഡോ.ആർ.ഹരികുമാർ,ഇ.എം.സി ജോയിന്റ് ഡയറക്ടർ ദിനേഷ്‌കുമാർ.എ.എൻ എന്നിവർ സംസാരിച്ചു.ഡോ.അഹമ്മദ് ഹംസ,ഡേവിഡ്.ആർ.നിക്കോൾ,മലേഷ്യൻപ്രതിനിധി ഡോ.മുഹമ്മദ് മൊകസാനി അസിസമാൻ,കെ.എസ്.ഇ.ബി,അനെർട്ട്,സിഡാക്,ഇ.എം.സി പ്രതിനിധികളും പാനൽ ചർച്ചകളിലും പ്രസന്റേഷനുകളിലും പങ്കെടുത്തു.