അദ്ധ്യാപകരെ ആദരിച്ചു
Thursday 11 September 2025 2:23 AM IST
മുഹമ്മ: അദ്ധ്യാപകദിനത്തിന്റെ ഭാഗമായി പൊന്നാട് അൽ ഹിദായ പബ്ലിക് സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക ആദരവ് സംഗമം ഉദ്ഘാടനവും ആദരിക്കലും ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽകലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ അംഗം തൻസിൽ സ്വാഗതവും വൈസ് പ്രസിഡന്റ് റാബിയ നന്ദിയുംപറഞ്ഞു. സ്കൂൾമാനേജർ ആസിഫ് അലി, പ്രിൻസിപ്പാൾ ജെനി ജോൺ,കെ.ജി കോഡിനേറ്റർ ഷെറീന അഷ്കർ, സ്റ്റാഫ് സെക്രട്ടറി അശ്വതി വിനോദ് എന്നിവർ സംസാരിച്ചു.പി.ടി.എഅംഗങ്ങളായ ഷാജി റെഡ്മാർക്ക്,സൂര്യ ജിസ്‌വാൻ,ലിജി, റുക്‌സാന എന്നിവർസംബന്ധിച്ചു.