പൊലീസുകാരം പിരിച്ചുവിടണം

Thursday 11 September 2025 1:37 AM IST

കായംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം പൊലീസ് സ്റ്റേഷന്നിലേക്ക് മാർച്ചും ജനകീയ പ്രധിഷേധ സദസ്സുംസംഘടിപ്പിച്ചു.കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്യ്തു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി ത്രിവിക്രമൻ തമ്പി,യു.മുഹമ്മദ്‌,എം.വിജയ മോഹൻ, അരിതാബാബു,അൻസാരി കോയിക്കലെത്ത്,ബിജു നസരുള്ള,ശോഭ സുരേന്ദ്രൻ,കെ നാസർ, പ്രകാശ് ഡി.പിള്ള, കെ.പദ്മകുമാർ, ബിജുഡേവിഡ്,സുശീല വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.