പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന്
Thursday 11 September 2025 1:37 AM IST
ഹരിപ്പാട്: വി.എസ് സുജിത്തിനെ മൃഗീയമായി മദ്ദിച്ച പോലീസ് ഉദ്ദ്യോഗസ്ഥരെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്റെ മുന്നിൽ മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനകീയ പ്രതിഷേധ സദസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, കെ.എ.ലത്തീഫ്,എം.ബി സജി, ജേക്കബ് തമ്പാൻ, ആർ.നൻമജൻ, സജീവൻ, പി.എൻ.രഘുനാഥൻ,സുരേഷ് രാമകൃഷ്ണൻ,രാജേഷ് കുട്ടൻ,കാശിനാഥൻ, മുഹമ്മദ് അസ്ലാം,സോൾ, സുധിലാൽ, പി.കെ.രാജേന്ദ്രൻ, ജി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.