വിപ്ലവം അണയാത്ത നാട്
Thursday 11 September 2025 1:40 AM IST
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം നടക്കുന്ന കാനം രാജേന്ദ്രൻ നഗറിനും വീഥികൾക്കും ചെഞ്ചുവപ്പിന്റെ വീര്യമാണ്. സമ്മേളന നഗറിലെ വീഥിയിൽ മൺമറഞ്ഞ് പോയവരുടെ ഓർമകളുമായി ചുവപ്പ് തേരുകൾ നിരന്നു. പത്ത് തേരുകളിലും മൺമറഞ്ഞു പോയ സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഹൗസ്ബോട്ട്,ലൈറ്റ് ഹൗസ്, കുംഭഭരണി തേരുകൾ,വയലാറിലെ സമരം, മുന്നേറ്റo തുടങ്ങി ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട സ്തൂപങ്ങളും ശിൽപ്പങ്ങളുമാണ് നഗറിൽ സ്ഥാപിച്ചിരിക്കുന്നത്.പൊതു സമ്മേളന വേദിയായ ആലപ്പുഴ ബീച്ചിലേയ്ക്കുള്ള വഴികളും ചുവപ്പു തോരണങ്ങളും കമാനങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. നാടൻ ചായക്കടയുടെ പ്രതിരൂപം പ്രതിനിധി നഗറിൽ ഒരുക്കിയിട്ടുണ്ട്. ചൂട് ചായയും നാടൻ പലഹാരങ്ങൾ നിറഞ്ഞ ചില്ല് അലമാരയും പഴമയുടെ ഓർമ്മകളായി.